അടിമാലി: സംസ്ഥാനത്തെ ആദ്യത്തെ ലൈവ് സെക്‌സ് കേസ് വഴിമുട്ടി. വീട്ടമ്മയുമായുള്ള ലൈംഗികബന്ധം യുവാവ് ഒരു ലൈവ് ആപ്പ് വഴി പുറത്തുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു സംഭവം. അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു എന്ന യുവാവാണ് സെക്‌സ് എഫ്ബി ലൈവാക്കിയത്. കേസില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയാണ് പോലീസ് സംഘം. എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് പോലീസിനെ കുഴയ്ക്കുകയാണ്.
കേസില്‍ അറസ്റ്റിലായ ലിനു ഇപ്പോള്‍ റിമാന്‍ഡിലാണ്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവെ മധുരയിലെ ആര്‍.കെ പാളയത്ത് വച്ച് ഒരാള്‍ തന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് ഇയാളുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. പ്രധാന തുമ്പായ മൊബൈല്‍ ഫോണ്‍ കണ്ടെത്താതെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് ദുര്‍ബലമാകുമോ എന്നാണ് പോലീസ് സംഘത്തിന്റെ സംശയം.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ വീട്ടമ്മയെ തന്റെ മുറിയില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്ത് വിടുകയുമായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയുമായി ലിനു അടുക്കുകയും ഇവരെ പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
അടിമാലിയിലെ വീട്ടമ്മയ്ക്ക് പുറമെ പല സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അടിമാലി സംഭവം വാര്‍ത്തയായതോടെ ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്ന പല സ്ത്രീകളും അങ്കലാപ്പിലായിരുന്നു.
എന്നാല്‍ കുടുതല്‍ പരാതികളില്ലാതിരുന്നതിനാല്‍ മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നില്ല. വീട്ടമ്മയുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
