തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പ്രതിപക്ഷ നേതാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ശ്യാംകുമാര്‍ മൊഴി എടുത്തത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ബന്ധുനിയമങ്ങള്‍ നടത്തുന്നുവെന്നും, മുന്‍ മന്ത്രി ഇ പി ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാക്കളായ കെ സുരേന്ദ്രന്, വി മുരളീധരന് തുടങ്ങിയവരും പരാതി നല്‍കിയിരുന്നു. ഇവരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.
ബന്ധു നിയമനം: പ്രതിപക്ഷനേതാവിന്റെ മൊഴിയെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
