മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാര്‍ഷിക പ്രശ്നം മുഖ്യപ്രചാരണ വിഷയമാകും. കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യത്തോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 


ദില്ലി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കാര്‍ഷിക പ്രശ്നം മുഖ്യപ്രചാരണ വിഷയമാകും. കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യത്തോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 

അതേ സമയം വിള ഇൻഷുറൻസ് അടക്കം കാര്‍ഷിക മേഖലയിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിയ പദ്ധതിള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി, കോണ്‍ഗ്രസ് പ്രചാരണത്തെ നേരിടുന്നത്. ഇതിനിടെ ഇനി ബിജെപിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഉത്തരേന്ത്യയിലെ 13 കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത് ബിജെപിക്ക് തിരിച്ചടിയായി. 

വായ്പാ എഴുതി തള്ളുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കര്‍ഷകര്‍ സമരത്തിനിറങ്ങുമ്പോഴാണിത്. താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും തൃപ്തികരമല്ലെന്ന പരാതി അടക്കം കര്‍ഷകര്‍ക്കുണ്ട്. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തിൽ കര്‍ഷകര്‍ക്ക് ഇടമില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് താൻ കാര്‍ഷിക കടം എഴുതിത്തളളണമെന്നാവശ്യപ്പോൾ മോദി ഒരക്ഷരം മിണ്ടിയില്ലെന്ന് രാഹുൽ വിമര്‍ശിച്ചു. 

മോദി സമ്പന്നര്‍ക്കൊപ്പമെന്ന് പ്രാചരണത്തിലൂടെ കര്‍ഷകരെയും സാധാരണക്കാരെയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ജയപരാജയത്തിൽ കാര്‍ഷിക നിലപാടുകള്‍ നിര്‍ണ്ണായകമാകുന്ന സംസ്ഥാനങ്ങളിൽ അവരുടെ വോട്ട് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ബി.ജെ.പിയും.