ജനസേവ ശിശു ഭവൻ സർക്കാർ ഏറ്റെടുത്തതിനെതിരെ പ്രതിഷേധവുമായി കുട്ടികൾ
കൊച്ചി: ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ പ്രതിഷേധവുമായി കുട്ടികൾ. ജനസേവയിൽ നിന്നു മാറാൻ ആകില്ല എന്ന് കുട്ടികൾ വ്യക്തമാക്കി. ജോസ് മാവേലി തന്നെ ചെയർമാൻ ആയി തുടരണമെന്നും ചൈൽഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിഞ്ഞു പോകണം എന്നുമാണ് കുട്ടികളുടെ ആവശ്യം.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആലുവ ജനസേവ ശിശുഭവൻ സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും. 150 കുട്ടികളുണ്ടെന്നാണ് രേഖയിലെങ്കിലും 52 കുട്ടികളേ കേന്ദ്രത്തിലുള്ളുവെന്നും മന്ത്രി പറഞ്ഞു.
