മൂന്നാര്‍: മൂന്നാറില്‍ ബിവറേജസ് ഔട്ട്ലറ്റിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. പൊലീസ് ലാത്തി വീശി തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്നാറിലെ രണ്ട് ബിവറേജസ് ഔട്ട്ലറ്റുകളില്‍ ഒന്ന് ദേവികുളത്തേക്ക് മാറ്റിയിരുന്നു. മൂന്നാര്‍ കോളനി റോഡില്‍ മറ്റൊരു ഔട്ട്ലറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് ബിവറേജസ് ഔട്ട്ലറ്റ് തുറന്നതോടെ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഔട്ട്ലറ്റില്‍ നിന്ന് സാധനം വാങ്ങാന്‍ ആള്‍ക്കാരെത്തിയതോടെ പ്രതിക്ഷേധം ശക്തമാക്കി. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഔട്ട്ലറ്റ് അടച്ച് പൂട്ടുന്നത് വരെ സമരവുമയി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
