കണ്ണൂര്‍: കന്നുകാലി കശാപ്പ് നിരധനത്തില്‍ പ്രതിഷേധിച്ച് പട്ടാപ്പകല്‍ പശുവിനെ പരസ്യ കശാപ്പ് നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പരസ്യ കശാപ്പ് നടത്തിയ റിജില്‍ മാക്കുറ്റി അടക്കം എട്ട് പേരെയാണ് അറസ്റ്റുചെയ്തത്.
പരസ്യകശാപ്പ് നടത്തിയ റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവരെ നേരത്തേ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
