ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോർച്ചയുടെ കരിങ്കൊടി  പ്രതിഷേധം. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. 

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. 

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.