ദേശീയപാതാ 66ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ  എറണാകുളം  മൂത്തകുന്നത്ത്  പ്രതിഷേധം. പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കൊച്ചി: ദേശീയപാതാ 66ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ എറണാകുളം മൂത്തകുന്നത്ത് പ്രതിഷേധം. പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഇരുപത്തി മൂന്നര കിലോമീറ്റർ പാതയുടെ വീതി 40മീറ്റർ ആക്കുന്നതിനെതിരെയാണ് പ്രതിഷേധം. 

പാതാ വികസനത്തിന് നിലവിൽ ഏറ്റെടുത്ത 30മീറ്റർ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങാതെ വീണ്ടും ഭൂമി ഏറ്റെടുത്ത് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാൻ ആകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. രാവിലെ തുടങ്ങാൻ ഇരിക്കുന്ന സർവ്വേ നടപടികൾ ഏതു വിധേനയും തടയുമെന്നും പ്രതിഷേധക്കാർ പറയുന്നു.