കണ്ണൂരിലെ നിര്‍ത്തിയ തീവണ്ടി അവിടെ നിന്നും പുറപ്പെട്ട് കാസര്‍ഗോഡ് എത്തിയപ്പോള്‍ ആണ് അകത്തുണ്ടായിരുന്ന എംഎല്‍എ അപായ ചങ്ങല വലിച്ചത്.
കൊച്ചി:കാസര്ഗോഡ് ജില്ലയ്ക്കെതിരായ റെയില്വേയുടെ അവഗണനയില് പ്രതിഷേധിച്ച് എന്.എ.നെല്ലിക്കുന്ന് എംഎല്എയുടെ നേതൃത്വത്തില് മുസ്ലീംലീഗ് പ്രവര്ത്തകര് കാസര്ഗോഡ് തീവണ്ടി തടഞ്ഞു.
പുതുതായി സര്വ്വീസ് തുടങ്ങിയ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സാണ് എംഎല്എ അപായ ചങ്ങല വലിച്ചു നിര്ത്തിയത്. കണ്ണൂരിലെ സ്റ്റോപ്പില് നിര്ത്തിയ തീവണ്ടി അവിടെ നിന്നും പുറപ്പെട്ട് കാസര്ഗോഡ് എത്തിയപ്പോള് ആണ് അകത്തുണ്ടായിരുന്ന എംഎല്എ അപായ ചങ്ങല വലിച്ചത്.
അന്ത്യോദയ എക്സ്പ്രസ്സ് അടക്കം കാസര്ഗോഡ് സ്റ്റേഷന് വഴി കടന്നു പോകുന്ന ആറോളം എക്സ്പ്രസ്സ് തീവണ്ടികള്ക്ക് കാസര്ഗോഡ് ജില്ലയില് സ്റ്റോപ്പില്ലെന്ന് എന്.എ.നെല്ലിക്കോട് എംഎല്എ ചൂണ്ടിക്കാട്ടി. പ്രധാനവണ്ടികള്ക്ക് ജില്ലയില് സ്റ്റോപ്പനുവദിക്കണമെന്ന് റെയില്വേ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയില്വേ കാസര്ഗോഡിനെ നിരന്തരം അവഗണിക്കുകയാണെന്നും എംഎല്എ പറഞ്ഞു.
