ഇടുക്കിയിൽ വികാരിയെ മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി കുർബാന നടത്തുന്നു.

കട്ടപ്പന: ഇടുക്കി ചേറ്റുകുഴി സെന്‍റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക വികാരിയെ മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളി വികാരിയായിരുന്ന ഫാദർ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനാലെന്ന് ആരോപണം. പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി എൻ പി ഏലിയാസ് കുർബാന നടത്തി.

Add Asianetnews as a Preferred SourcegooglePreferred

മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിക്കുന്നു. എന്നാല്‍, വികാരിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്‍റെ വിശദീകരണം.