വ്യാജ ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം, താനൂരില്‍ കടകളടച്ചിടും

First Published 17, Apr 2018, 7:59 AM IST
protest against yesterdays yesterdays Hartal
Highlights
  • വ്യാജ ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം, താനൂരില്‍ കടകളടച്ചിടും

മലപ്പുറം: ഇന്നലെ നടന്ന വ്യാജ ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം. താനൂരിൽ ഇന്ന് വ്യാപാരികൾ കടകളടച്ച് പ്രതിഷേധ ദിനം ആചരിക്കുകയാണ്. ഇന്നലെ ഹർത്താലിന്റെ മറവിൽ കടകൾക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കടകളടച്ചുള്ള പ്രതിഷേധം.സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെയുണ്ടായ സംഘർഷത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 137 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ സംഘർഷമുണ്ടായ സ്ഥലങ്ങൾ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജരേഖരൻ ഇന്ന് സന്ദർശിക്കും.ഇതിനിടെ ഹർത്താലിനെ തുടർന്ന് ഇന്നലെ മാറ്റി വച്ച ദേശീയപാത സർവേ ഇന്ന് പൊന്നാനിയിൽ പുനരാരംഭിക്കും. 

വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ വന്‍ ആക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചുവിട്ടത്.കടകള്‍ക്ക് നേരെയും ബസുകള്‍ക്കു നേരെയും മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി സംഭവത്തില്‍ കോഴിക്കോട് മാത്രം 200ഓളം പേരാണ് അറസ്റ്റിലായത്. 

loader