നിയമസഭാ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം. സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്കൊപ്പം സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.

തിരുവനന്തപുരം: നിയമസഭാ കവാടത്തിലെ സത്യഗ്രഹ സമരം തുടരുമെന്ന് പ്രതിപക്ഷം. സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്കൊപ്പം സഭാകവാടത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. സത്യഗ്രഹ സമരത്തിലുള്ള യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ശബരിമലയിൽ ഏ‍ർപ്പെടുത്തിയ നിരോധാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം. അതേ സമയം നിരോധാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാരുള്ളത്.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ.ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.