എരുമേലി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ തുലാമാസ പൂജകള്‍ക്ക് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ സഹായം നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ ശയന പ്രദക്ഷിണം നടത്തി ശബരിമല കർമ്മസമിതി. എരുമേലിയിൽ ആണ് പ്രതിഷേധ പ്രദക്ഷിണം നടക്കുന്നത്. എരുമേലി വാവരുപള്ളിയ്ക്ക് സമീപത്ത് നിന്ന് എരുമേലി  ശാസ്താ ക്ഷേത്രത്തിലേക്കാണ് ശയനപ്രദക്ഷിണം നടത്തുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിനായി ഒരു യുവതി കൂടി എരുമേലിയില്‍ എത്തി. കറുകച്ചാൽ സ്വദേശി ബിന്ദുവാണ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിച്ചിട്ടുള്ളത്.