ന്യൂഡല്‍ഹി: സുപ്രീം കോടതിക്കു മുന്നില്‍ പടക്കക്കച്ചവടക്കാരുടെ പ്രതിഷേധം. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച കോടതി ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം. കോടതിക്കു മുന്നില്‍ പടക്കം പൊട്ടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നവംബര്‍ ഒന്നു വരെ തലസ്ഥാന നഗരിയില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയത്.