കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. നോട്ടു വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും, പ്രധാനമന്ത്രി സഭയില്‍ എത്തി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചര്‍ച്ചക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ ആറാം ദിവസവും സഭാ നടപടികള്‍ ബഹളത്തില്‍ തന്നെ കലാശിക്കും. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജന്തര്‍മന്ദിറിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഇന്ന് തുടങ്ങും.