കാവേരി പ്രശ്നം; കര്‍ണാടകത്തില്‍ ഏപ്രില്‍ 12 ന് ബന്ദ്

First Published 5, Apr 2018, 12:59 PM IST
protest on kaveri opposition calls for bandh
Highlights
  • കര്‍ണാടകത്തില്‍ ഏപ്രില്‍ 12 ന് ബന്ദ്

ബംഗളൂരു: കാവേരി മാനേജ്മെന്‍റ് ബോർഡ് രൂപീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ പന്ത്രണ്ടിന് കർണാടക ബന്ദിന് കന്നഡ സംഘടനകളുടെ ആഹ്വാനം. തമിഴ് സിനിമകൾ കർണാടകത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തീരുമാനം. 

ബോർഡ് രൂപീകരണ ആവശ്യമുന്നയിക്കുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ തമിഴ്നാട് അതിർത്തിയായ അത്തിബലെയിൽ കന്നഡ സംഘടനകൾ പ്രതിഷേധിച്ചു. അക്രമസാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിലേക്കുളള മുഴുവൻ സർവീസുകളും കർണാടക ആർടിസി റദ്ദാക്കി. സ്വകാര്യ വാഹനങ്ങളും തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നില്ല.


 

loader