നടന്‍ സാബുമോനെതിരെ നൽകിയ പരാതിയിൽ നടപടിയില്ല സ്റ്റേഷന് മുന്നിൽ ബിജെപി വനിതാ നേതാവിന്റെ സമരം
കണ്ണൂര്: സിനിമാ-സീരിയിൽ താരം സാബുമോൻ അബ്ദുസമദിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി വനിതാ നേതാവിന്റെ സമരം. ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് ലസിത പാലക്കലിന്റെ ആരോപണം.
പാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നായിരുന്നു ബിജെപി വനിതാ നേതാവിന്റെ പ്രതിഷേധം. രണ്ടാഴ്ച്ചക്കകം വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് സി.ഐ അടക്കമുള്ള ഉദ്യാഗസ്ഥർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
