കുട്ടനാട്ടിലെ വെള്ളം വറ്റിക്കാൻ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് അഡ്വ പി എസ് ശ്രീധരൻ പിള്ള. അതിനുള്ള സംവിധാനം പട്ടാളത്തിനുണ്ട്. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാൻ സൈന്യത്തിന് കഴിയുമെന്നും പി എസ് ശ്രീധരന്‍പിള്ള

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാൻ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് അഡ്വ പി എസ് ശ്രീധരൻ പിള്ള. അതിനുള്ള സംവിധാനം പട്ടാളത്തിനുണ്ട്. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാൻ സൈന്യത്തിന് കഴിയുമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോൾ ചുമതല മറ്റാർക്കും നൽകാതിരുന്നത് ശരിയായില്ലെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇത് ഭരണഘടനാ പ്രതിസസിയിലേക്ക് നയിക്കും. ഇ മെയിലിലൂടെ ഭരണം നടത്താൻ ഭരണഘടനയിൽ വകുപ്പില്ലെന്നും പി എസ് ശ്രീധരന്‍പിള്ള വിശദമാക്കി. മുഖ്യമന്ത്രിക്ക് ഭരണം വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആരും മന്ത്രി സഭയിൽ ഇല്ലെയെന്നും പി എസ് ശ്രീധരൻപിള്ള ചോദിച്ചു.