ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ നിലപാടെടുത്ത സര്‍ക്കാര്‍ നടപടി വഞ്ചനയെന്ന് പി എസ് ശ്രീധരൻ പിള്ള 

കൊല്ലം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിൽ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജനങ്ങൾ ഇതിന് തിരിച്ചടി നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു