ദേശീയ കൗണ്‍സിലോടെ എന്‍.ഡി.എ അടിത്തറ വിപുലപ്പെടുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ മുന്നേറ്റം ബിജെപി നടത്തിയ പശ്ചാത്തലത്തില്‍ ദേശീയ ജനാധിപത്യ സഖ്യം വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകളിലേക്ക് നേതൃത്വം കടന്നിട്ടുണ്ട്. കേളത്തിലെ ചില കക്ഷികള്‍ സഖ്യത്തിലേക്ക് എത്തുമെന്നും അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ശ്രീധരന്‍പിള്ള പറയുന്നു.
ന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടുതല്‍ നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ചില ക്രൈസ്തവസഭകള്‍ അനുകൂല നിലപാട് പരസ്യമായി പ്രകടപ്പിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നു. കോഴിക്കോട് നടക്കുന്ന കൗണ്‍സില്‍ യോഗത്തോടെ കേരളത്തിന്റെ പ്രാതിനിധ്യം പാര്‍ട്ടി ദേശീയതലത്തില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തോട് നേതാക്കള്‍ ഭിക്ഷാംദേഹികളെപ്പോലെ ആകരുതെന്നും ജനങ്ങളുടെ അംഗീകാരത്തോടെയാണ് വളര്‍ന്നുവരേണ്ടതെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
