Asianet News MalayalamAsianet News Malayalam

ശബരിമല: സർക്കാരിന്‍റെ സമവായ ശ്രമത്തിന് ബിജെപി പിന്തുണ നൽകുമെന്ന് ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ സർക്കാരുമായി ഒരു സമവായ ശ്രമത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇപ്പോൾ ദളിത് സ്ത്രീകളെ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവികാരം സർക്കാരിനെതിരാണ്
. എന്തിനാണ് മൂന്ന് ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന സ്ത്രീകളെ സർക്കാർ കൊണ്ട് വന്നത്? ഇതിൽ സർക്കാരിനും സിപിഎമ്മിനും പങ്കുണ്ട് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 
 

ps sreedharan pillai on sabarimala issue
Author
Thiruvalla, First Published Oct 20, 2018, 1:19 PM IST

 

തിരുവല്ല: ശബരിമല വിഷയത്തില്‍ സർക്കാരുമായി സമവായ ശ്രമത്തിന് പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇപ്പോൾ ദളിത് സ്ത്രീകളെ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവികാരം സർക്കാരിനെതിരാണ്. എന്തിനാണ് മൂന്ന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെ സർക്കാർ കൊണ്ടുവന്നത്? ഇതിൽ സർക്കാരിനും സിപിഎമ്മിനും പങ്കുണ്ട് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

വർഗ്ഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുതന്ത്രങ്ങളിലൂടെ ശബരിമലയെ തകർക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകളുടെ അഭിപ്രായം കൂടെ കോടതിയിൽ അറിയിക്കാൻ  ദേവസ്വം ബോർഡ് തയ്യാറാകണം. സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപിയുടെ പിൻതുണയുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.  സ്ത്രീകളെ കടത്തണമെന്ന്  കേന്ദ്രം  എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്രം നൽകിയ ഇന്‍റലിജൻസ് റിപ്പോർട്ട് സുരക്ഷയെ കരുതിയുള്ളത്. ഇത് വെളിപെടുത്തിയത് വഴി സത്യപ്രതിജ്ഞാ ലംഘനം മുഖ്യമന്ത്രി നടത്തി.

ശബരിമല സമരം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഘടകങ്ങളുമായി ഇക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios