തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങൾ നടക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധ സമരവുമായി സി.പി.ഐ യുവജന സംഘടന എഐവൈഫ്. പി.എസ്.സി നിയമനങ്ങൾ സംതംഭിച്ചതിൽ പ്രതിഷേധിച്ചാണ് ഭരണപക്ഷത്തെ യുവജനസംഘടന സമരം നടത്തുന്നത്.

പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും അവ നികത്തുന്നതിലും വകുപ്പുകൾ വീഴ്ചകൾ വരുത്തുന്നു, നിയമന ശുപാർശ കിട്ടിയ ഉദ്യോഗാർത്ഥികൾ പോലും നിയമന ഉത്തരവിനായി സമരം ചെയ്യേണ്ട സാഹചര്യം, പി.എസ്.സി നിയമനങ്ങളിൽ വന്ന സതംഭനാവസ്ഥ യുവ ജനങ്ങൾക്ക് സർക്കാറിൽ ഉണ്ടായിരുന്ന പ്രതീക്ഷ നഷ്ടപ്പെടുത്തിയെന്നാണ് എഐവൈഫ് ആരോപിക്കുന്നത്. 

പി.എസ്.സി നിയമനങ്ങളിൽ വന്ന വീഴ്ചകൾ സർക്കാർ ഉടൻ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. കാസർഗോഡ് ജില്ലാ പിഎസ്.സി ഓഫീലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു.. ഉദ്യോഗാർത്ഥികളായ യുവജനങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയം നോക്കാതെയാണ് സമരം നടത്തുന്നത്, പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ശക്തമായ തുടർ സമരവുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ സംഘനകൾ സമരത്തിനിറങ്ങുന്നതിന് മുമ്പ് ഭരണകക്ഷിതന്നെ സമവുമായെത്തിയതിൽ ഇടതു മുന്നണിക്കകത്തും പ്രതിഷേധം ഉയരുന്നുണ്ട്.