പുതുക്കിയ പരീക്ഷ തീയതി പി.എസ്.സി പിന്നീട് പ്രഖ്യാപിക്കും.  

തിരുവനന്തപുരം: പി.എസ്.സി ശനിയാഴ്ച്ച നടത്താനിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ മാറ്റിവച്ചു. മെയ് 31 വരെ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് കളക്ടര്‍ വിലക്കിയ സാഹചര്യത്തിലാണ് പി.എസ്.സി പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് അടക്കം എല്ലാ ജില്ലകളിലും പരീക്ഷാനടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. പുതുക്കിയ പരീക്ഷ തീയതി പി.എസ്.സി പിന്നീട് പ്രഖ്യാപിക്കും.