സ്റ്റാഫ് നേഴ്‌സ്, കെഎസ്ഇബി മസ്ദൂര്‍, ഹയര്‍സെക്കണ്ടറി അധ്യാപക പട്ടിക അടക്കം ഏതാണ്ട് 170 റാങ്ക് പട്ടികകളുടെ കാലാവധി 31ന് അവസാനിക്കും. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ കാലാവധി തീരും മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ തലങ്ങളില്‍ സര്‍ക്കാര്‍ നിര്‌ദ്ദേശം നല്‍കികഴിഞ്ഞു. എന്നാല്‍ കാലാവധി തീരുന്ന മുഴുവന്‍ പട്ടികകളും നീട്ടണമെന്ന ആവശ്യവും ശക്തമാണ്.
ഒറ്റത്തവണ പോലും കാലാവധി നീട്ടി നല്‍കാത്ത മറ്റ് റാങ്ക് ലിസ്റ്റുകള്‍ക്ക് കാലാവധി നീട്ടി നല്‍കണമെന്ന് അഭിപ്രായം എല്‍ഡിഎഫിനുണ്ട്. അടുത്ത മന്ത്രിസഭ ഇക്കാര്യങ്ങള്‍ എല്ലാം ചര്ച്ച ചെയ്ത് അന്തിമതീരുമാനം കൈകൊള്ളുനാണ് സാധ്യത. അതിനിടെ അടിയന്തരമായി നിയമനം നടത്തുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര് നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി യുവജനസംഘടനകളും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസും യുവമോര്ച്ചയും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിക്കഴിഞ്ഞു
