കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന് പിടി തോമസ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ സൂക്ഷിക്കുന്ന ആളാണ് സുനി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും പിടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.