മോഷണമുതലായ സ്വർണം കോടതിയിൽ ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കാനായി വാദിയിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർ ഷാജുദ്ദീൻ പിടിയിലായത്. വിചാരണ നടക്കുന്നതിടെ ഏഴു കിലോ സ്വർണം കോടതിയിൽ ഹാജരാകാതിരിക്കാൻ സ്വർണവ്യാപാരിയിൽ നിന്നും അഞ്ചുലക്ഷം രൂപയാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

50000രൂപ ആദ്യം നൽകി. തർക്കത്തിടൊവിൽ മൂന്നു ലക്ഷം കൂടി വേണമെന്ന് ഷാജുദ്ദീൻ ആവശ്യപ്പെട്ടു. ഇതിനിടെ വിവരം വിജിലൻസ് എസ്പി സുകേശന് ലഭിച്ചു. സ്വ‍ണ വ്യാപാരി ഒരു ലക്ഷം രൂപ കോടതിയിലെ അഭിഭാഷകന്റഎ ഓഫീസിൽ വച്ച് കൈമാറുന്നതിടെ എസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഈ കേസിലാണ് ഷാജുദ്ദൂദിനെ ആറു വ‍ർഷം തടവും മൂന്നു ലക്ഷം പിഴയും കോടതി വിധിച്ചത്.