കൊച്ചി:യുവനടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ സുനി പറഞ്ഞു. സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുളള മൂന്നു പേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നിരപരാധികളാണെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതെസമയം കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിക്കാന്‍ തീരുമാനമായി.
അഡ്വ. ഇ.സി. പൗലോസ്, ബാബി റാഫേല്‍ എന്നിവര്‍ മുഖേനയാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി,പിടിയില്‍ ആകാനുളള മണികണ്‍ന്‍, വിപി വീജീഷ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ യാതൊരു പങ്കുമില്ലെന്നും തീര്‍ത്തും നിരപരാധികളാണെന്നുമാണ് ഇവരുടെ വാദം. കേസില്‍ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നുെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
മിനഞ്ഞാന്ന് രാത്രി 9മണിക്ക് അങ്കമാലിക്കു സമീപം കറുകുറ്റിയിലുളള അഭിഭാഷകരുടെ വീട്ടില്‍ മൂന്നു പ്രതികളും നേരിട്ടെത്തിയാണ് വക്കാലത്ത് ഏല്‍പ്പിച്ചത്. ഒപ്പം കുറച്ച് പൈസയും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകളും ഏല്‍പ്പിച്ചു .ഇവ പിന്നീട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു.
അതെ സമയം പള്‍സര്‍ സുനി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന കിട്ടിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സുനിയെ സഹായിക്കുന്ന സംഘങ്ങളില്‍പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ സുനിക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.സുനിയുടെ പെരുമ്പാരൂവിലുളള വീട്ടിലെത്തി പരിശോധിക്കുകയും ചില രേകഖള്‍് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇയാളുള്‍പ്പെട്ട നാലംഗ അക്രമി സംഘം വൈകാതെ വലയിലാകുമെന്നാണ് സൂചന. അതിനിടെ കേസന്വേഷണത്തില്‍ മികവ് തെളിയിച്ചവരെ കുടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാന്‍ െ്രെകംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
