കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയുടെ അമ്മ രഹസ്യമൊഴി നൽകി. ഒന്നാംപ്രതി സുനിൽകുമാറിന്റെ അമ്മ ശോഭനയാണ് രഹസ്യമൊഴി നൽകിയത്. കാലടി കോടതിയാണ് ശോഭനയുടെ മൊഴിയെടുത്തത്. തനിക്കറിയാവുന്ന സത്യങ്ങൾ പറഞ്ഞെന്ന് ശോഭന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.