ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
വാഷിംഗ്ടൺ: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് തള്ളി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണ്.ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനിൽ തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് പറഞ്ഞു
