Asianet News MalayalamAsianet News Malayalam

വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തുക നല്‍കി എല്‍ഐസി


മണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ച് 3,82,199 രൂപയാണ് ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ഗുരുവിന്‍റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് എത്തിച്ചത്. 

Pulwama terror attack Without asking for documents Mandya LIC office transfers money to martyred Guru nominee
Author
Karnataka, First Published Feb 16, 2019, 1:58 PM IST

മാണ്ഡ്യ:  പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്.

മാണ്ഡ്യയിലുള്ള എല്‍ഐസി ബ്രാഞ്ച് 3,82,199 രൂപയാണ് ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് ഗുരുവിന്‍റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂര്‍ തികയും മുന്‍പ് എത്തിച്ചത്. എല്‍ഐസി അധികൃതര്‍ മരണസര്‍ട്ടിഫിക്കറ്റിനോ, മറ്റ് രേഖകള്‍ക്കോ കാത്തുനിന്നില്ല എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം ഇന്‍ഷൂറന്‍സ് കമ്പനിയുടെ നടപടി സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രശംസയാണ് നേടുന്നത്. എട്ട് വര്‍ഷം മുന്‍പാണ് ഗുരു അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ ഭാഗം ആകുന്നത്. കാശ്മീരില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം ജാര്‍ഖണ്ഡിലാണ് സേവനം അനുഷ്ഠിച്ച് കൊണ്ടിരുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടില്‍ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 

ഗുരു ഭീകരാക്രമണം നടന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയുമായി സംസാരിച്ചിരുന്നു. ആറ് മാസം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരാനായിരുന്നു ഗുരു. ഇദ്ദേഹത്തിന്‍റെ അനുജന്‍ ഒരു കൂലിപ്പണിക്കാരനാണ്.

Follow Us:
Download App:
  • android
  • ios