കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ സംബന്ധിച്ച വിശദീകരണവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പത്രപരസ്യം. ടെര്‍മിനല്‍ അപകടകരമല്ലെന്ന് ഐഒസി പരസ്യത്തില്‍ പറയുന്നു. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. 
ടെര്‍മിനലിന് വേണ്ട ചെലവിന്റെ മൂന്നിലൊന്ന് അതിന്റെ സുരക്ഷയ്ക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു.

സുനാമി, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ പോലും ചെറുക്കാന്‍ ശേഷിയുള്ളതാണ് സംഭരണികള്‍. പാരിസ്ഥിതിക അനുമതിയിലോ സിആര്‍ഇസഡ് മാനദണ്ഡങ്ങളിലോ ഒരു ലംഘനവും നടന്നിട്ടില്ല. പദ്ധതി പ്രദേശവാസികളുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നും ഐഒസി പരസ്യത്തില്‍ പറയുന്നു. പദ്ധതിക്കെതിരെ ജനകീയ സമരസമിതി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ഐഒസി വിശദീകരണവുമായി രംഗത്തെത്തിയത്.