മോസ്കോ: വടക്കന്‍ കൊറിയയ്ക്ക് എതിരെ സൈനിക പോരാട്ടം നടത്തുന്നത് വിജയകരമാവാന്‍ സാധ്യത ഇല്ലെന്ന് വ്ളാഡിമർ പുടിന്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദ്ദേശത്തെയാണ് പുടിന്‍ തള്ളിക്കളഞ്ഞത്. വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായി എതിര്‍ക്കുന്നുവെന്ന് പുടിന്‍ വ്യക്തമാക്കി. മോസ്കോയില്‍ നടന്ന എനര്‍ജി ഫോറമില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

വടക്കന്‍ കൊറിയയിലെ ആണവ, മിസൈല്‍ പദ്ധതികള്‍ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ആക്രമണത്തിനു പിന്നില്‍.എന്നാല്‍ വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോന്‍ഗ്യാങ്ങിന്‍റെ ആയൂധ ശേഷിയെ കുറിച്ചും അവരുടെ കാര്യക്ഷമതയെ കുറിച്ചും വ്യക്തമായ ധാരണകളില്ലാത്തതാതിനാല്‍ ആക്രമണം ഗുണം ചെയ്യില്ലെന്നാണ് പുടിന്‍ കരുതുന്നത്. വിഷയത്തില്‍ റഷ്യയുടെ നിലപാട് എന്താണെന്ന് അമേരിക്കയക്ക് മനസിലക്കാന്‍ കഴിയുമെന്ന പ്രതീകഷയും പുടിന്‍ പ്രകടിപ്പിച്ചു.