ന്യൂയോര്‍ക്ക്: സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കാനിരുന്ന ഭീകരാക്രമണം റഷ്യയ്ക്ക് തടുക്കാനായത് അമേരിക്കയുടെ സഹായത്തോടെ. നഗരത്തിന്‍റെ തിരക്കേറിയ സ്ഥലത്ത് ചാവേര്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടതായി റഷ്യയ്ക്ക് വിവരം നല്‍കിയത് അമേരിക്കയുടെ സിഐഎ. ഇതില്‍ ട്രംപിന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ നന്ദി പറഞ്ഞതായും റിപ്പോര്‍ട്ട്.
വൈറ്റ് ഹൗസ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്ളാഡിമിര്‍ പുടിന്‍ നന്ദി പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. സമാന പ്രസ്താവന റഷ്യയും പുറത്തിറക്കിയിരുന്നു.സിഐഎ മേധാവി മൈക്ക് പോംപിയോയേയും പുടിന്‍ അഭിനന്ദിക്കാന്‍ മറന്നില്ല. പുടിന്‍റെ അഭിനന്ദനത്തിന് പിന്നാലെ ട്രംപും പോംപിയോയേ വിളിച്ച് അഭിനന്ദിച്ചു. സിഐഎയുടെ വിവരത്തെ തുടര്‍ന്ന് ഭീകരരെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് അറസ്റ്റ് ചെയ്തു.
