കൊച്ചി: പരവൂര്‍ വെടിക്കട്ട് ദുരന്തവുമായ ബന്ധപ്പെട്ട കേസില്‍ യുഎപിഎ ചുമത്തിക്കൂടേ എന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് പി ഉബൈദിന്‍റെ നിരീക്ഷണം. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം മാത്രാണ് ചുമത്തിയിരിക്കുന്നത്. ഉഗ്രസ്ഫോടനം നടന്ന സംഭവമായതിനാലാണ് യുഎപിഎ ചുമത്തിക്കൂടേ എന്ന് കോടതി ചോദിച്ചത്.