പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുടെ ജാമ്യ ഹ‍ര്‍ജി കോടതി ഇന്ന് പരിഗണിക്കും. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തം ഉണ്ടായത് വെടിക്കെട്ട് മൂലമല്ല, തീപിടിത്തത്തെ തുടര്‍ന്നാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ഒഴിഞ്ഞുമാറിയിരുന്നു. ചില പ്രതികളെ തനിക്ക് പരിചയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിന്നു ഒഴിവായത്. അതിനാല്‍ ഇന്ന് പുതിയ ബെഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുക.