ദില്ലി: പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥലത്തെ വിവാദമായ തടയണ പൊളിക്കുന്നത് തടഞ്ഞു കൊണ്ടുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. തടയണ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തതിരുന്നു.

മലപ്പുറം കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്. തന്റെ വാദം കേള്‍ക്കാതെയാണ് ജില്ലാ കളക്ടര്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടത് എന്ന ലത്തീഫിന്റെ വാദം അംഗീകരിച്യിരുന്നു നടപടി.