തിരൂര്‍: സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിനെതിരേ ഭീഷണിയുയര്‍ത്തുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരും. പ്രാദേശിക രാഷ്ട്രീയക്കളി കോണ്‍ട്രാക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി മലപ്പുറത്ത് ആവശ്യപ്പെട്ടു.