കൊല്ലം ജില്ലയിലെ മലയോര മേഖലയായ ചിതറ ഗ്രാമ പഞ്ചായത്തിലെ ബൗണ്ടർ മുക്ക്, ചക്ക്മല പ്രദേശങ്ങളിലാണ് പെരുമ്പാമ്പിന്‍റെ ശല്യം രൂക്ഷമായത്. കാട് ചെത്തുന്ന സ്ത്രീ തൊഴിലാളികളാണ് ആറാമത്തെ പെരുമ്പാമ്പിനെ ഇവിടെനിന്ന് കണ്ടെത്തിയത്. പ്രദേശവാസികള്‍ പെരുമ്പാമ്പിനെ ഇവിടെ നിന്ന് പിടിച്ചു ചാക്കിലാക്കി.

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പെരുംപാമ്പിനെ നാട്ടുകാര്‍ പിടികൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പ് വലയിലായത്. കൊല്ലം ജില്ലയിലെ മലയോര മേഖലയായ ചിതറ ഗ്രാമ പഞ്ചായത്തിലെ ബൗണ്ടർ മുക്ക്, ചക്ക്മല പ്രദേശങ്ങളിലാണ് പെരുമ്പാമ്പിന്‍റെ ശല്യം രൂക്ഷമായത്. കാട് ചെത്തുന്ന സ്ത്രീ തൊഴിലാളികളാണ് ആറാമത്തെ പെരുമ്പാമ്പിനെ ഇവിടെനിന്ന് കണ്ടെത്തിയത്. പ്രദേശവാസികള്‍ പെരുമ്പാമ്പിനെ ഇവിടെ നിന്ന് പിടിച്ചു ചാക്കിലാക്കി.

ഈ പ്രദേശത്ത നിന്ന് മുമ്പ് നിരവധി തവണ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. ഈ പ്രദേശങ്ങളിൽ പെരുപാമ്പിറങ്ങുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇപ്പോൾ ഇവിടെനിന്ന് പിടികൂടിയ പെരുംപാമ്പിന് ഇരുപ്പത്തിരണ്ട്കിലോ തൂക്കംവരും. കുറ്റിക്കാട് വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്.