കോഴിക്കോട്: കോഴിക്കോട് തിരക്കേറിയ മാവൂര്‍ റോഡില്‍ വഴിയാത്രക്കാര്‍ക്ക് കൗതുകമായി പെരുമ്പാമ്പ്.നടപ്പാതയിലേക്ക് ഇഴഞ്ഞ് നീങ്ങ് ഒതുങ്ങിക്കിടന്ന പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധി പേരാണ്.

നാടെന്നോ കാടെന്നോ ഇപ്പോള്‍ പെരുമ്പാമ്പിന് വ്യത്യാസമില്ല. കോഴിക്കോട് നഗരത്തിലെ തിരക്കേറിയ വീഥിയില്‍ പെരുമ്പാമ്പിനെ കണ്ട് വഴിയാത്രക്കാരൊന്ന് ഞെട്ടി. പിന്നെ എല്ലാവര്‍ക്കും കൗതുകമായി. വഴിയെ പോകുന്നവരെല്ലാം നടപ്പാതയില്‍ കിടക്കുന്ന പെരുമ്പാമ്പിനെ കാണാന്‍ തിരക്ക് കൂട്ടി. പുലര്‍ച്ചെയാണ് റോഡിന് കുറുകെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. പിന്നീട് പെരുമ്പാമ്പിനെ റോഡരികിലെത്തിച്ചു. ഇഴഞ്ഞു പോകാതിരിക്കാന്‍ ഇളനീര്‍ ഇട്ട് മൂടി.

മലയോരങ്ങളില്‍ നിന്ന് മണ്ണെടുത്ത് നഗരത്തില്‍ തട്ടുമ്പോള്‍. അതില്‍ പെരുമ്പാമ്പ് മുട്ടകള്‍ ഉണ്ടാകാം. ഇത് വിരിഞ്ഞാണ് നഗര പ്രദേശത്ത് പെരുമ്പാമ്പുകളെത്തുന്നതെന്നാണ് കരുതു ന്നത്. ഓടകളും നഗരത്തിലെ കുറ്റിക്കാടുകളും പിന്നീട് ഇവ താവളമാക്കും. പെരുച്ചാഴിയെയും എലികളേയും ഭക്ഷിക്കും. ഇങ്ങിനെയാണ് ഇവ നഗരത്തില്‍ ജീവിക്കുന്നതെന്ന് ജീവശാസ്ത്രകാരന്‍മാര്‍ പറയുന്നു.