ഖത്തര്‍: ഖത്തര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. സൗദി, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെ ജോര്‍ദ്ദാനും ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തി. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കുവൈത്ത് അമീര്‍ യുഎഇ ഭരണാധികാരികളുമായി
ചര്‍ച്ച നടത്തി. പെരുന്നാളിന് മുമ്പ് പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.

ഇതിനിടെ ഖത്തറിനെതിരായ അമേരിക്കയുടെ നീക്കങ്ങള്‍ നിരുത്തരവാദപരമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഖത്തര്‍ റിയാലിന്റെ ക്രയവിക്രയം സൗദി നിര്‍ത്തിയിട്ടുണ്ട്. സമയപരിധിക്കകം രാജ്യം വിടാത്ത ഖത്തര്‍ പൗരന്മാരെ നിയമലംഘകരായി കാണുമെന്നാണ് ,സൗദിയുടെ മുന്നറിയിപ്പ്.