ഖത്തര്‍ പ്രതിസന്ധിയില്‍ കര ,ജല വ്യോമ ഗതാഗതം പെരുന്നാളിനു മുമ്പേ പുനസ്ഥാപിക്കാന്‍ സാധ്യത. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യാന്‍ കുവൈത്തിൽ അടിയന്തിര ജീ.സീ.സീ.യോഗം ചേരും. ഒത്തു തീർപ്പ്‌ ഫോർമ്മുലയുടെ ഭാഗമായി സൗദി, യുഎഇ രാജ്യങ്ങളിലെ നേതാക്കളില്‍ നിന്നും ഉയർന്ന നിർദ്ദേശങ്ങള്‍ ഖത്തർ അമീറുമായി നടത്തിയ കൂടി ക്കാഴ്ചയിൽ ഷെയ്ഖ് അല്‍ സബ കൈമാറിയതായും കുവൈത്തിലെ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒത്തു തീർപ്പ്‌ ഫോർമ്മുലയുടെ ഭാഗമായി സൗദി, യുഎഇ രാഷ്ട്ര നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഖത്തർ അമീറുമായി നടത്തിയ കൂടി ക്കാഴ്ചയിൽ ഷെയ്ഖ് അല്‍ സബ കൈമാറി. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക, മുസ്ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും സഹായിക്കുന്നത് അവസാനിപ്പിക്കണം എന്നിവയാണ് സൗദി മുന്നോട്ടുവച്ച പ്രധാന നിബന്ധനകളെന്നാണ് സൂചന. ജിസിസി വിരുദ്ധരെ ഖത്തര്‍അടുപ്പിക്കരുത്, അല്‍ ജസീറ അടച്ചു പൂട്ടണം, ഈജിപ്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്നു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പെരുന്നാളിനുമുമ്പ് ഇരു വിഭാഗങ്ങളും തമ്മിലുള്ള കര , ജല വ്യോമ ഗതാഗതം പുനസ്ഥാപിക്കുവാനുവു, തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിക്കാനും തിരിച്ചയക്കാനും ഉള്ള തീരുമാനം പിൻ വലിക്കുന്നത്‌ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു സൂചന. നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത്‌ പോലുള്ള മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു കുവൈത്തിൽ വെച്ച്‌ അടിയന്തിര ജീ.സീ.സീ.യോഗം ചേരും. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി ടെലിഫോണിലൂടെ ആശയ വിനിമയം നടത്തി.

ഖത്തറിനെതിരായ നടപടി ഇരു നേതാക്കളും വിലയിരുത്തി.ഖത്തറിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി പത്രകുറിപ്പിലൂടെ അറിയിച്ചു. ഖത്തര്‍ പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി ഖത്തര്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.