വിദേശികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഭേദഗതികളോടെയുള്ള തൊഴിൽ നിയമം ഇന്നു മുതൽ  പ്രാബല്യത്തിൽ വന്നെങ്കിലും  നിലവിലുള്ള തൊഴിലാളികളുടെ ജോലി മാറ്റം സംബന്ധിച്ചും  വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങിയവർക്ക് രണ്ടു വർഷം പൂർത്തിയാകാതെ തിരിച്ചു വരാൻ കഴിയുമോ എന്നത് സംബന്ധിച്ചും  ഇപ്പോഴും അവ്യക്തത തുടരുകയാണ്.

അതേസമയം പുതിയ നിയമം അനുസരിച്ചു  ഒരു സ്പോൺസർക്ക് കീഴിൽ കരാർ പ്രകാരമുള്ള കാലാവധി പൂർത്തിയാക്കിയാൽ എപ്പോൾ വേണമെങ്കിലും ജോലി മാറാവുന്നതാണ്. നേരത്തെ ഇത്തരക്കാർ രണ്ടു വർഷം രാജ്യത്തിനു പുറത്തു നിന്നാൽ മാത്രമേ ഇത് സാധ്യമാകുമായിരുന്നുള്ളൂ.ഒരേസമയം തൊഴിലുടമക്കും തൊഴിലാളിക്കും ഗുണകരമാവുന്നതാണ് പുതിയ  ഭേദഗതികളെന്നും നടപ്പിലാക്കി വരുന്ന മുറക്ക് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വാർത്താ വിതരണ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

വിദേശ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട ചൂഷണങ്ങൾ തടയാൻ സ്വിസ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിഎഫ്‌സി എന്ന കംബനിയുടെ സഹായം തേടിയതായി തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്ക്  തൊഴിലാളികളെ റിക്രുട്‌ടെയ്യുന്ന എല്ലാ രാജ്യങ്ങളിലും വിഎഫ്‌സിക്കു ശാഖകളുണ്ടെന്നതിനാലാണ്‌അവരുടെ സേവനം വാടകയ്‌ക്കെടുക്കുന്നതെന്നും മന്ത്രാലയം വ്യക്‌തമാക്കി.

റിക്രൂട്‌മെന്റിന്റെ ഭാഗമായ മെഡിക്കല്‍ചെക്ക്‌അപ്‌, സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, തൊഴില്‍മന്ത്രാലയവുമായി സഹകരിച്ച്‌തൊഴില്‍കരാര്‍ഒപ്പുവയ്‌ക്കല്‍, ഓണ്‍ലൈനില്‍കരാര്‍പകര്‍പ്പുകളുടെ കൈമാറ്റം എന്നീ കാര്യങ്ങളിലാണ്‌വിഎഫ്‌സിയുടെ സേവനം ലഭിക്കുക. പുതിയ സാഹചര്യത്തില്‍കമ്പനികള്‍കരാറില്‍കൃത്രിമം കാട്ടി തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട്‌ഇതിനു തടയിടാനാണ്‌സ്വിസ്‌കമ്പനിയുടെ സഹായം തേടിയത്‌. ജനുവരി മുതല്‍അവരുടെ സേവനം ലഭിച്ചുതുടങ്ങുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.