ന്യൂയോര്‍ക്ക്: അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ഉപരോധത്തിന് വഴിവച്ചത് അമേരിക്കന്‍ ഇടപെടലുകളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ‍് ട്രംപ് അവകാശപ്പെട്ടു. തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും കഴിഞ്ഞ ഞായറാഴ്ച അവസാനിപ്പിച്ചത്.
കഴിഞ്ഞ സൗദി സന്ദര്‍ശന സമയത്ത് സൗദിയോട് ഖത്തര്‍ ചില പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് സഹായം നല്‍കുന്നതായി സൗദിയോട് പറഞ്ഞിരുന്നു, ഇതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ട്രംപ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. സൗദി രാജാവിനെയും മറ്റ് 50 ഒളം രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തീവ്രവാദത്തിനും ഭീകരവാദത്തിനും സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സൂചനകളും ഖത്തറിന് എതിരെയായിരുന്നു, അതിനെതിരെ നടപടി എടുക്കുമെന്ന് ഈ രാജ്യങ്ങള്‍ ഉറപ്പുനല്‍കി അതാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്, ഇത് ഭീകരവാദത്തിന്‍റെ അന്ത്യത്തിന്‍റെ ആരംഭമാണ് ട്രംപ് പറയുന്നു.
അതേ സമയം ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനകമ്പനിയുടെ സൗദിയിലെ ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നു ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തറിന് മേല്‍ സൗദി അറേബ്യയുടെ പുതിയ നടപടി പ്രവാസികളെ ഗുരുതരമായി ബാധിക്കും. മൂന്ന് ലക്ഷത്തോളം മലയാലികള്‍ ഖത്തറിലുണ്ടെന്നാണ് കണക്കുകള്‍.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് ലോക കമ്പോളത്തില്‍ എണ്ണ വില ഇടിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ തുര്‍ക്കിയുടെയും കുവൈത്തിന്റെയും നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. സമവായത്തിനായി കുവൈത്ത് അമീര്‍ സൗദി അറേബ്യയിലേക്ക് പോകും.
