ഉപരോധം പിന്‍വലിക്കാന്‍ സൗദി മുന്നോട്ടു വെച്ച ഉപാധികളുടെ പട്ടിക അംഗീകരിക്കില്ലെന്ന് ഖത്തര്‍. ഉപാധികള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടി ക്രമങ്ങളും കൈക്കൊള്ളാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഖത്തര്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിഭാഗം അറിയിച്ചു. തീവ്രവാദത്തിന്റെ പേര് പറഞ്ഞു പുകമറ സൃഷ്‌ടിക്കാനാണ് ഉപരോധ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ഖത്തറിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഫലപ്രദമായി ചെറുത്തു നില്‍ക്കുമെന്നും വാര്‍ത്താ വിനിമയ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.