ദോഹ: കഴിഞ്ഞ മെയ് ഇരുപത്തിനാലിനു ഖത്തർ വാർത്ത ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിനു പിന്നിൽ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ ചില അയൽ രാജ്യങ്ങൾ തന്നെയാണെന്ന് ഖത്തർ ആരോപിച്ചു. ഇതിനാവശ്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഖത്തർ അറ്റോർണി ജനറൽ അലി ബിൻ ഫെതായിസ് അൽ മാരി വ്യക്തമാക്കി.
ഇതുമായി ബന്ധപെട്ട നിർണായക തെളിവുകൾ നൽകുന്ന ഫോൺ സംഭാഷണം തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും ഖത്തർ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഖത്തർ ന്യൂസ് ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ശേഷം ഖത്തർ അമീറിന്റേതായി പ്രസിദ്ധീകരിച്ച പ്രസ്താവന ഗൾഫ് രാജ്യങ്ങൾക്കിടയിൽ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. ഖത്തറിന് മേൽ ഉപരോധം ഏർപെടുത്തിയതിന് പിന്നിൽ ഇതും കരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ
