ബ്രാന്‍റി, വിസ്ക്കി, റം, ബിയർ, വൈൻ , ചാരായം, വോഡ്ക, ജീൻ എന്നിവയിൽ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ രാസവസ്തുക്കളെക്കുറിച്ചാണ് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്തിറക്കിയ കരട് വിജ്ഞപാനത്തിൽ നിർദ്ദേശിക്കുന്നു.
ക്ലോറൽ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ്, മയക്ക് മരുന്ന് കലർന്ന വസ്തുക്കൾ മാനസിക രോഗത്തിനുള്ള മരുന്നുകളുടെ മിശ്രിതം എന്നിവ കലർത്താൻ പാടില്ലെന്ന് കരടിൽ വ്യവസ്ഥചെയ്യുന്നു. ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വെള്ളമുപയോഗിച്ച് മാത്രമേ മദ്യത്തിന്‍റെ വീര്യം കുറയ്ക്കാവു.
ലേബലിൽ ആൽക്കഹോളിന്‍റെ അംശവും മറ്റ് വിശദാംശങ്ങളും വായിക്കാൻ കഴിയുന്ന തരത്തിൽ തന്നെ രേഖപ്പെടുത്തണം. തുടങ്ങിയ പ്രധാനനിർദ്ദേശങ്ങളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരട് വിജ്ഞാപനത്തിലെ നിർദ്ദേസങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയയായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.
