തൃശൂര്‍ നടത്തറ പഞ്ചായത്തിലെ വലക്കാവ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ക്രഷറുകള്‍ക്കും ആറ് പാറമടകള്‍ക്കുമെതിരെ മലയോര സംരക്ഷണ സംരക്ഷണ സമിതി ഒരു വര്‍ഷക്കാലത്തിലേറെയായി സമര രംഗത്തായിരുന്നു. വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പട്ടയം റദ്ദാക്കണമെന്നായിരുന്നു മലയോര സമിതിയുടെ ആവശ്യം.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ തഹസീല്‍ ദാരാണ് പട്ടയം റദ്ദാക്കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാണ് പാറമടകളും ക്രഷര്‍ .യൂനിറ്റും പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.
പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മണിക്കൂറുകളോളം കളക്ടറുടെ ഓഫീസിന് മുന്നിലും തൃശൂര്‍ തഹസീല്‍ദാരുടെ ഓഫീസിന് മുന്നിലും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.
