കഴിഞ്ഞ കൊല്ലം ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട സ്വദേശി ഗോപി, വടക്കന്‍ പറവൂര്‍ സ്വദേശികളായ നിഷാദ്,ഷമീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വടക്കന്‍ പറവൂര്‍ പെരുവാരം പാലത്തിന് സമീപം താമസിക്കുന്ന ഗീത എന്ന സ്ത്രീയുടെ വീട്ടിലെ മൂന്ന് സ്‌കൂട്ടറുകളാണ് പ്രതികള്‍ കത്തിച്ചത്. ഗീതയും പ്രതിയായ ഗോപിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. താന്‍ ഗീതയ്ക്ക് നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ഇതിന്റെ വൈരാഗ്യം കാരണമാണ് സ്‌കൂട്ടറുകള്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും ഗോപി പൊലീസിന് മൊഴി നല്‍കി. 

പെട്രോളുപയോഗിച്ച് കത്തിക്കുന്നതിനിടയില്‍ വീടിനും കേട് പാടുകള്‍ സംഭവിച്ചു. 10000 രൂപയാണ് നിഷാദിനും ഷമീറിനും ഗോപി സ്‌കൂട്ടറുകള്‍ കത്തിക്കാനായി ഗോപി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.