Asianet News MalayalamAsianet News Malayalam

വർഗീയ മതിലെന്ന് ആരോപിക്കുന്നവർക്കാണ് വർഗീയതയെന്ന് ബാലകൃഷ്ണ പിള്ള

വർഗീയ മതിലെന്ന് ആരോപിക്കുന്നവർക്കാണ് വർഗീയതയെന്ന് ആര്‍ ബാലകൃഷ്ണ പിള്ള.

R balakrishna pilla against nss in realted on womens wall
Author
Thiruvananthapuram, First Published Jan 1, 2019, 3:34 PM IST

തിരുവനന്തപുരം: വർഗീയ മതിലെന്ന് ആരോപിക്കുന്നവർക്കാണ് വർഗീയതയെന്ന് ആര്‍ ബാലകൃഷ്ണ പിള്ള.  സർക്കാരിനെതിരായ എൻഎസ്എസ് പ്രമേയത്തിന്‍റെ സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രമേയം അവതരിപ്പിക്കാൻ എൻഎസ്എസിന് സ്വ‌ാതന്ത്യമുണ്ട്.  എൻഎസ്എസുമായി യാതൊരു അകൽച്ചയുമില്ല. ജാതിക്കെതിരെയാണ് വനിതാ മതിലെന്നും പിള്ള പറഞ്ഞു. 

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സർക്കാർ ഇന്ന് വനിതാമതിൽ തീർക്കുക. വൈകിട്ട് നാലിന് കാസർഗോഡ്  മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം. 

എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർഗോഡ്  ടൗൺ സ്ക്വയറിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios