Asianet News MalayalamAsianet News Malayalam

ചാരക്കേസ്; കെ.കരുണാകരനോട് നരസിംഹറാവുവിന് ദേഷ്യമുണ്ടായിരുന്നു: ആര്‍.ബാലകൃഷ്ണപിള്ള

കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗം നടത്തുകയോ ഗൂഡാലോചന നടത്തിയെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കരുണാകരനെ ഇറക്കിവിടാന്‍ കോണ്‍ഗ്രസില്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നതായും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

R Balakrishna Pillai says P V Narasimha Rao had hostile with k karunakaran
Author
Trivandrum, First Published Sep 16, 2018, 9:19 PM IST

തിരുവനന്തപുരം: കെ.കരുണാകരനോട് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ദേഷ്യമുണ്ടായിരുന്നെന്ന് ആര്‍.ബാലകൃഷ്ണപിള്ള. ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന സംബന്ധിച്ചാണ് പ്രതികരണം. ചാരക്കേസല്ല, ഹൈക്കമാന്‍റിലെ കരുണാകരന്‍റെ സ്വാധീനമാണ് നരസിംഹറാവുവിനെ അലോസരപ്പെടുത്തിയതെന്നും ആര്‍.ബാലകൃഷ്ണപ്പിള്ള പറഞ്ഞു. തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണിതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗം നടത്തുകയോ ഗൂഡാലോചന നടത്തിയെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കരുണാകരനെ ഇറക്കിവിടാന്‍ കോണ്‍ഗ്രസില്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നതായും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

ചാരക്കേസില്‍ നീതി കിട്ടാതെ പോയത് കെ.കരുണാകരന് മാത്രമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു. നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് അച്ഛന് നീതി ലഭിച്ചില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞത്. കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ചുപേരാണെന്ന് പദ്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. അഞ്ചുപേരുടെ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ആവശ്യമെങ്കില്‍ പറയുമെന്നും പദ്മജ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios